
കയാക്ക് എന്നപേരിൽ അറിയപ്പെടുന്ന ചെറു നൗകകൾ വെള്ളത്തിനു മുകളിലൂടെ തുഴഞ്ഞുള്ള മത്സരമാണ് കയാക്കിങ്.[1] ഇതിന് കാനോയിംഗിനോട് സാമ്യമുണ്ട്. കേരളത്തിൽ 2013 മുതൽ മലബാർ റിവർ ഫെസ്റ്റിവൽ വാട്ടർ കയാക്കിങ് എന്നപേരിൽ കയാക്കിങ് ചാംപ്യൻഷിപ്പ് നടന്നുവരുന്നു.

ഒരു കായിക വിനോദമാണ് കനോയിംഗ്. ഒരു തുഴ മാത്രമുള്ള ചെറുവള്ളം തുഴയുന്ന ഒരു തുഴച്ചിൽ ആണ് കനോയിംഗ്. പുരാതന കാലത്ത് ജലഗതാഗതത്തിനുള്ള മാർഗ്ഗമായിരുന്നു കനോയിംഗ്. ആധുനിക കനോയിംഗ് ആരംഭിച്ചത് 19ആം നൂറ്റാണ്ടിൽ 1924ലാണ്. ആസ്ട്രിയ, ജർമ്മനി, ഡെന്മാർക്ക്, സ്വീഡൻ എന്നീ രാജ്യങ്ങൾ ചേർന്നാണ് ഇന്റർ നാഷണൽ കനോയിംഗ് ഫെഡറേഷൻ എന്ന സംഘടനയുടെ രൂപീകരണത്തിന് വഴിയൊരുക്കിയ ആദ്യത്തെ കനോയിംഗ് കൂട്ടായ്മ സ്ഥാപിച്ചത്. 1936 മുതൽ ഒളിമ്പിക് ഗെയിംസിലെ ഒരു മത്സര ഇനമാണ് കനോയിംഗ്.